DCBOOKS
Malayalam News Literature Website

പ്രതിഭാ പാട്ടീലിന് ജന്മദിനാശംസകള്‍

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ ദേവീ സിങ് പാട്ടീല്‍. 2007 ജൂലൈ 25 മുതല്‍ 2012 ജൂലൈ 24 വരെ അവര്‍ രാഷ്ട്രപതിസ്ഥാനം വഹിച്ചു.

1934 ഡിസംബര്‍ 19ന് മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയിലായിരുന്നു പ്രതിഭാ പാട്ടീലിന്റെ ജനനം. ഒരു അഭിഭാഷകയായിരുന്ന പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാന്റെ ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായിരുന്നു പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയായിരുന്നു

1962 മുതല്‍ 1985 വരെ പ്രതിഭാ പാട്ടില്‍ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. ജല്‍ഗാവോണ്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നായിരുന്നു പ്രതിഭ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ അമ്രാവതി ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭാ പാട്ടീല്‍ ലോക്‌സഭാംഗമായി. മത്സരിച്ച ഒരു തെരഞ്ഞെടുപ്പില്‍ പോലും പ്രതിഭാ പാട്ടീല്‍ തോല്‍വി നേരിട്ടിട്ടില്ല.

Comments are closed.