DCBOOKS
Malayalam News Literature Website

ആല്‍കെമിസ്റ്റിന്റെ രചയിതാവിന് ഇന്ന് പിറന്നാള്‍!

”പൂര്‍ണ്ണമനസ്സോടെ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍…ഈ പ്രകൃതി മുഴുവന്‍ ആ കാര്യസിദ്ധിക്കായി പിന്‍തുണ നല്‍കും”

നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ? ലോകം വല്ലാത്ത നിഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്.

പതിനേഴാം വയസ്സിൽ മനസികാരോഗ്യകേന്ദ്രത്തിൽ അടയ്ക്കപ്പെട്ടവൻ, മയക്കുമരുന്നിന്റെ അധിക ഉപയോഗത്തിന് കോളേജിൽ നിന്ന് പുറത്താക്കപ്പട്ടവൻ. എങ്കിലും എഴുത്തുകാരനാകണം എന്നുള്ള ആഗ്രഹത്തിന് ലോകം മുഴുവനും കൂട്ടുനിന്ന പൗലോയുടെ കഥ ഓരോ മനുഷ്യനും എന്നും പ്രചോദനമാണ്.

പൗലോ കൊയ്‌ലോ
ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍. 1947-ല്‍ റിയൊദെ ജനേറോയില്‍ ജനിച്ചു. നാടകകൃത്തും നാടകസംവിധായകനുമായിരുന്നു. പോപ്പ്ഗായകസംഘങ്ങള്‍ക്കുവേണ്ടി പാട്ടുകളെഴുതിയിരുന്നു. പിന്നീട് പത്രപ്രവര്‍ത്തകനായും ടെലിവിഷന്‍ സീരിയലിന്റെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ 81 ഭാഷകളിലായി 225 മില്യനിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. 2007-ല്‍ യുണൈറ്റഡ് നേഷന്‍സ് സമാധാനത്തിനുള്ള സേശവാഹകനായി അദ്ദേഹത്തെ നിയമിച്ചു. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്റെ (ആല്‍കെമിസ്റ്റ്) കര്‍ത്താവെന്ന നിലയില്‍ 2009-ല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

പ്രധാന കൃതികള്‍

ആല്‍കെമിസ്റ്റ്, ഫിഫ്ത് മൗണ്ടന്‍, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി, ഇലവന്‍ മിനിറ്റ്‌സ്, വിജയി ഏകനാണ്, ബ്രിഡ, ചെകുത്താനും ഒരു പെണ്‍കിടാവും, വാല്‍കൈറീസ്: ദേവദൂതികളുമായൊരു സമാഗമം, പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, അലെഫ്, അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അഡല്‍റ്റ്‌റി, ഒഴുകുന്ന പുഴപോലെ, ചാരസുന്ദരി, ഹിപ്പി, ദര്‍ശനം, വെളിച്ചത്തിന്റെ പോരാളികള്‍, തീര്‍ത്ഥാടനം,’ആര്‍ച്ചര്‍’.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  പൗലോ കൊയ്‌ലോയുടെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക.

Comments are closed.