പിറന്നാള്‍ നിറവില്‍ എം.എന്‍. കാരശ്ശേരി മാഷ്
എം.എൻ. കാരശ്ശേരി മാഷിന് ഇന്ന് 70-ാം പിറന്നാൾ. ലാളിത്യം തുളുമ്പുന്ന ഒരു കഥപറച്ചലിന്റെ ശില്പ ഭംഗിയോടെ ഹൃദയത്തെ തൊട്ടുപറയുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. സ്‌നേഹത്തിന്റെ തണലില്‍ ഇരുന്ന് സൗഹൃദയങ്ങളെ അണച്ചുപിടികൊണ്ടുള്ള ഓര്‍മകളും യാത്രകളും അദ്ദേഹം പുസ്തകരൂപത്തില്‍ വായനക്കാരിലെത്തിച്ചു.
എം.എന്‍. കാരശ്ശേരി
മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ 1951 ജൂലൈ 2 ന് ജനിച്ചു. ബാപ്പ: എന്‍.സി. മുഹമ്മദ് ഹാജി. ഉമ്മ: കെ. സി. ആയിഷക്കുട്ടി. കാരശ്ശേരി എന്‍. സി. കോയക്കുട്ടി ഹാജി സ്മാരക എ.യു.പി.സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, കാലിക്കറ്റ് സര്‍വ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളില്‍ പഠനം. മലയാളത്തില്‍ എം.എ., എം.ഫില്‍., പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976 – 78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ, കോഴിക്കോട് ഗവ. ആര്‍ട്‌സ് & സയന്‍സ് കോളജ്, കോടഞ്ചേരി ഗവ. കോളജ്, കോഴിക്കോട് ഗവ. ഈവനിങ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ മലയാളവിഭാഗത്തില്‍. അവിടെ വകുപ്പുമേധാവിയായിരിക്കെ, 2012 മാര്‍ച്ച് 31-ന് വിരമിച്ചു.
നീതി തേടുന്ന വാക്ക്, നവതാളം, ചേകനൂരിന്റെ രക്തം, മാരാരുടെ കുരുക്ഷേത്രം, തെളിമലയാളം, കുഞ്ഞുണ്ണി – ലോകവും കോലവും, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, വൈക്കം മുഹമ്മദ് ബഷീര്‍, ഇസ്‌ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു, പിടക്കോഴി കൂവരുത്!, തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ കാരശ്ശേരി രചിച്ചിട്ടുണ്ട്.
Comments are closed.