കാഞ്ച ഐലയ്യ; ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികന് ഇന്ന് പിറന്നാള്‍
ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ നലുപുവിന്റെ അമരക്കാരിലൊരാള്‍ ഇങ്ങനെ നിരവധി വിശേഷണങ്ങളാണ് കാഞ്ച ഐലയ്യയ്ക്ക്. ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന് ഐലയ്യ വാദിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തിൽ 1952 ഒക്ടോബർ 5 ന് ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകൾ അദ്ദേഹത്തിൻറെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്ര തന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ‘ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്ത്വചിന്ത’യായിരുന്നു ഗവേഷണവിഷയം.
ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിൻറെ മുന്നണിപ്പോരാളിയായാണ് ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ ആൾ ഇന്ത്യാ ക്രിസ്ത്യൻ കൌൺസിലുമായും അമേരിക്ക ആസ്ഥാനമായുള്ള ദലിത് ഫ്രീഡം നെറ്റ്‌വർക്കുമായും അദ്ദേഹത്തിനു ബന്ധമുണ്ട്. “ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല”, “എരുമദേശീയത, “ദൈവമെന്ന രാഷ്ട്രമീമാംസകൻ: ബ്രാഹ്മണിസത്തോടുള്ള ബുദ്ധൻറെ വെല്ലുവിളി”, തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കാഞ്ച ഐലയ്യയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.