ഫ്രാന്‍സെസ്‌ക് മിറാലെസിന് ഇന്ന് ജന്മദിനം
ജീവിതം ആനന്ദകരമാക്കാനുള്ള ജാപ്പനീസ് രഹസ്യങ്ങള്‍ ലോകത്തിന് പറഞ്ഞുകൊടുത്ത എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സെസ്‌ക് മിറാലെസിന് ഇന്ന് ജന്മദിനം.
2016 -ൽ, ഹെക്ടർ ഗാർസിയയും, ഫ്രാൻസെസ്‍ക് മിറാലെസുമായി ചേർന്ന് ഇക്കിഗായ് എന്ന ആശയത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. അതിന്‍റെ ഫലമായിരുന്നു ഇക്കിഗായ്: ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആന്‍ഡ് ഹാപ്പി ലൈഫ് എന്ന പുസ്‍തകം. ആ ഒരു പുസ്തകം കൊണ്ട് തന്നെ ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ ഫ്രാന്‍സെസ്‌ക് മിറാലെസ് സ്വന്തമാക്കി.
ദീർഘവും സന്തുഷ്‍ടവുമായ ഒരു ജീവിതത്തിന്‍റെ രഹസ്യം പങ്കിടുകൊണ്ടാണ് സ്പാനിഷ് എഴുത്തുകാരൻ ഫ്രാൻസെസ്‍ക് മിറാലെസ് വായനക്കാരില് അത്ഭുതം സൃഷ്ടിച്ചത് . ‘ഇക്കിഗായ്’ എന്നാണ് ആ ജാപ്പനീസ് തത്വചിന്തയുടെ പേര്.
‘ഇക്കി’ എന്നാല്‍ ‘ജീവന്‍’ ‘ജീവിതം’, ‘ഗായ് ‘ എന്നാല്‍ ‘മൂല്യം’ നല്കുന്നത്. അതിനാല്‍ ‘മൂല്യമുള്ള ജീവിതം നല്കുന്നത് ‘ എന്നാണ് ഇക്കിഗായ് അര്‍ത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇക്കിഗായ്’ പുസ്തകങ്ങള്‍.
ഇക്കിഗായ് വാങ്ങാന്‍ സന്ദര്‍ശിക്കൂ
Comments are closed.