ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ജന്മദിനാശംസകള്‍
സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തി മുന്നേറുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെപറവൂരിലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. 1997ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998 ല്‍ അമേരിക്കയിലെ റോച്ചാസ്റ്റില്‍ നടന്ന ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തു. 2000ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായെങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള കവിതയുടെ മുഖമായി മാറിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഡി സി ബുക്‌സിന്റെ ജന്മദിനാശംസകള്‍.
Comments are closed.