DCBOOKS
Malayalam News Literature Website

അറുപത്തിയഞ്ചാം പിറന്നാള്‍ നിറവില്‍ അമിതാവ് ഘോഷ്


ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്റെ 65-ാം ജന്മദിനമായിരുന്നു ഇന്നലെ. പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാവ് ഘോഷ്. ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഒരു എഴുത്തുകാരന് ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത് അമിതാവ് ഘോഷിലൂടെയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ അമിതാവ് ഘോഷിനെ രാജ്യം 2007ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1956ല്‍ പശ്ചിമബംഗാളില്‍ ജനിച്ച അമിതാവ് ഘോഷ് ഏറെ നാള്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച ദി ഷാഡോ ലൈന്‍സ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്, സീ ഓഫ് പോപ്പീസ്, ദി സര്‍ക്കിള്‍ ഓഫ് റീസണ്‍, ദി കല്‍ക്കട്ടാ ക്രോമസോം, ദി ഹങ്ഗ്രി ടൈഡ്, ദി ഗ്ലാസ് പാലസ്, ഫഌ് ഓഫ് ഫയര്‍, റിവര്‍ ഓഫ് സ്‌മോക്ക്, കൗണ്ട് ഡൗണ്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ആരാധകരേറെയാണ്.

Comments are closed.