DCBOOKS
Malayalam News Literature Website

ആലങ്കോട് ലീലാകൃഷ്ണന് ജന്മദിനാശംസകള്‍

മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ 1960 ഫെബ്രുവരി ഒന്നിന് വെങ്ങേത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തില്‍ ജനിച്ചു.സ്‌കൂള്‍ പഠനകാലത്തു തന്നെ ലീലാകൃഷ്ണന്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണന്‍ ആദ്യം പൊതുവേദിയില്‍ എത്തിയത്.

1993-ല്‍ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’ എന്ന സാംസ്‌കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദര്‍ശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനാത്മക യാത്രകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക കമ്മിറ്റി അംഗമാണ് നിലവില്‍ ലീലാകൃഷ്ണന്‍. ‘ഏകാന്തം’ ഉള്‍പ്പെടെ ഏതാനും മലയാള സിനിമകള്‍ക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്.

വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍,പി.യുടെ പ്രണയ പാപങ്ങള്‍, താത്രിക്കുട്ടിയുടെ സ്മാര്‍ത്താവിചാരം എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

Comments are closed.