മലയാളത്തിന്റെ ആറാം തമ്പുരാന് ജന്മദിനാശംസകള്‍
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും സിനിമാസ്വാദകരെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകാലമായി ഈ മേഖലയിലെ സജീവസാന്നിദ്ധ്യമാണ്.
1960 മെയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹന്‍ലാലിന്റെ ജനനം. വിദ്യാഭ്യാസകാലം തിരുവനന്തപുരത്ത് ചെലവഴിച്ച ലാലിന്റെ ആദ്യ ചിത്രം 1978-ല്‍ പുറത്തിറങ്ങിയ തിരനോട്ടമായിരുന്നു. തുടര്‍ന്ന് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മുഖ്യധാരാ സിനിമയില്‍ അരങ്ങേറ്റം. തുടര്‍ന്ന് എണ്ണമറ്റ ചിത്രങ്ങള്‍…
മോഹന്‍ലാലിന് രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019-ല്‍രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം സജീവമാണ്.
Comments are closed.