മേരി കോമിന്റെ ജന്മദിനം
അഞ്ചു തവണ ലോക ബോക്‌സിങ് ജേതാവ് ആയിട്ടുള്ള മേരി കോം 1983 മാര്‍ച്ച് 1ന് മണിപ്പൂരിലെ ചുര്‍ച്ചന്‍പൂര്‍ ജില്ലയിലാണ് ജനിച്ചത്. ബാല്യത്തിലേ അത്‌ലറ്റിക്‌സില്‍ താത്പര്യമുണ്ടായിരുന്ന കോം 2000 ല്‍ ബോക്‌സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്‌സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്.
ഒളിമ്പിക്‌സില്‍ വനിതാവിഭാഗം ബോക്‌സിങ് ആദ്യമായി 2012ല്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്‌ലൈവെയ്റ്റില്‍ പോളണ്ടിന്റെ കരോലിന മിക്കാല്‍ചുക്കിനെയാണ് മേരി തോല്‍പിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. കൂടിയ ഭാരവിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്. ഇപ്പോള്‍ പോലീസ് സേനയില്‍ സേവനം ചെയ്യുന്നുണ്ട്.
Comments are closed.