വിഎസ് നൈപോള്‍ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായിരുന്നു വി എസ് നൈപോള്‍.
1932 ല്‍ ട്രിനിഡാഡിലെ ടൊബാഗോയിലെ ചഗുനാസില് ജനിച്ച നൈപോള്‍ 30 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1971 ല്‍ ബുക്കര്‍ പുരസ്‌കാരം നേടിയ നൈപോളിനെ തേടി 2001 ല്‍ നോബല്‍ സമ്മാനവുമെത്തി.എ ബെന്‍ഡ് ഇന്‍ ദ റിവര്‍, മാസ്റ്റര്‍ പീസായ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. 1990 ല്‍ ബ്രിട്ടണിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ സര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നാം ലോക ജീവിതത്തിന്റെ ദുരന്തങ്ങളാണ് നൈപോളിന്റെ നോവലുകളുടെയും യാത്രാ വിവരണങ്ങളുടെയും ഉള്ളടക്കം. ഇക്കാരണങ്ങള്‍ കൊണ്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രയോക്തവായി നയ്പാളിനെ വിശേഷിപ്പിക്കുന്നവരുണ്ട്. മൂന്നാം ലോകത്തെ തുറന്നു കാട്ടുന്നതിലൂടെ ശരിയായ സാംസ്കാരിക വിമര്‍ശനമാണ് നൈപോള്‍ നടത്തുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.
ട്രിനിഡാഡില്‍ ബ്രിട്ടീഷ് പൗരനായിട്ടാണ് നൈപോള്‍ ജനിച്ചത്. ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് കുടിയേറി. 1959 ല്‍ അദ്ദേഹം എഴുതിയ ആദ്യത്തെ നോവല്‍ മിഗുവല്‍ സ്ട്രീറ്റ് ഈ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.
Comments are closed.