DCBOOKS
Malayalam News Literature Website

യു.ആര്‍ അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21-ന് അദ്ദേഹം ജനിച്ചു. ദൂര്‍വസപുര എന്ന സ്ഥലത്തെ സംസ്‌കൃത വിദ്യാലയത്തിലാണ് ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടില്‍ നിന്നും തുടര്‍ പഠനവും നേടി.യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മ്മിങ്ഹാമില്‍(University of Birmingham) നിന്നും 1966ല്‍ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. എം.ജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ‘സംസ്‌കാര’ അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭാരതിപുര’ എന്ന നോവല്‍ 2012-ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. കന്നടയില്‍ നിന്നും ജ്ഞാനപീഠം നേടിയ 7 പേരില്‍ ആറാമന്‍ ആണ് ഇദ്ദേഹം. ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2014 ഓഗസ്റ്റ് 22 ന് യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു.

Comments are closed.