DCBOOKS
Malayalam News Literature Website

തോമസ് ആല്‍വാ എഡിസന്റെ ജന്മവാര്‍ഷികദിനം

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയ ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു തോമസ് ആല്‍വാ എഡിസണ്‍. 1847 ഫെബ്രുവരി 11-ന് അമേരിക്കയിലെ മിലാനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഫോണോഗ്രാഫ്, ചലച്ചിത്ര ക്യാമറ, വൈദ്യുത ബള്‍ബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകള്‍ അദ്ദേഹം നടത്തി. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്ന് അറിയപ്പെട്ടിരുന്ന എഡിസണ്‍ ഒരു വമ്പന്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വന്‍തോതിലുള്ള നിര്‍മ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനവും അദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസര്‍ച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. 1931 ഒക്ടോബര്‍ 18-ന് ന്യൂജേഴ്‌സിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.

Comments are closed.