ടി.എസ്.എലിയറ്റിന്റെ ജന്മവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവിയായി വാഴ്ത്തപ്പെടുത്തുന്ന ആംഗ്ലോ-അമേരിക്കന്‍ സാഹിത്യകാരനാണ് ടി.എസ് എലിയറ്റ്. 1888 സെപ്റ്റംബര്‍ 26ന് അമേരിക്കയിലെ മിസൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തോമസ് സ്റ്റീംസ് എലിയറ്റ് എന്നതാണ് ടി.എസ് എലിയറ്റ് എന്നായത്. 1915-ല്‍ അദ്ദേഹത്തിന്റെ The Love Song Of J.AlfredPrufrock പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് Poems(1920) എന്ന ഉപന്യാസസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1922-ലാണ് പ്രസിദ്ധമായ The Waste Land എന്ന കാവ്യം രചിക്കുന്നത്. ഇതിലൂടെയാണ് ഏലിയറ്റിന്റെ പ്രശസ്തി ലോകമെങ്ങും പരന്നത്. നൂതനശൈലിയില്‍ 400 വരികളിലായി രചിച്ചിട്ടുള്ള ഈ കവിത ആധുനിക യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അധഃപതനത്തെയും പ്രാചീനസംസ്‌കാരത്തിന്റെ മഹിമയും വെളിപ്പെടുത്തുന്നതാണ്.
1936 മുതല്‍ 1942 വരെയുള്ള കാലയളവില്‍ രചിക്കപ്പെട്ട Four Quartets ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. Burnt Norton, East Coker, The Dry Salvages, Little Gidding എന്നീ നാലു ദീര്‍ഘകവിതകളാണ് ഗായകചതുഷ്‌കം എന്ന പേരില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത് ആ രചനകളാണ്. അഞ്ഞൂറിലധികം വിമര്‍ശനലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1948-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം എലിയറ്റിനു ലഭിച്ചു. ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1965 ജനുവരി 4-ന് ടി.എസ്. എലിയറ്റ് അന്തരിച്ചു.
Comments are closed.