സ്റ്റീവ് ജോബ്‌സിന്റെ ജന്മവാര്‍ഷികദിനം
മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമാണ് സ്റ്റീവന്‍ പോള്‍ ജോബ്‌സ് എന്ന സ്റ്റീവ് ജോബ്‌സ്. 1955 ഫെബ്രുവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ജനനം. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം ജനകീയമാക്കിയതും ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടതും ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്നാണ്. നെക്സ്റ്റ് ഐ, പിക്‌സാര്‍ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്‌സ്. എണ്‍പതുകളില്‍ ജോബ്‌സും ജെഫ് റാസ്‌കിനും ചേര്‍ന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.
2011 ഓഗസ്റ്റ് 24-ന് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കല്‍ കത്തില്‍ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിന്‍ഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ചെയര്‍മാനായി നിയമിച്ചു. പാന്‍ക്രിയാസിനുണ്ടായ അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 ഒക്ടോബര്‍ അഞ്ചിനായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ മരണം.
Comments are closed.