ശ്രീനിവാസ രാമാനുജന്‍; അക്കങ്ങളുടെ ആത്മാവു വായിച്ചറിഞ്ഞ അസാധാരണപ്രതിഭ
ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസ രാമാനുജന്‍ അയ്യങ്കാര്‍ എന്ന ശ്രീനിവാസ രാമാനുജന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. 1887 ഡിസംബര്‍ 22ന് ഈറോഡിലായിരുന്നു രാമാനുജന്റെ ജനനം. സ്‌കൂള്‍കാലം മുതല്‍ക്കു തന്നെ രാമാനുജന് ഗണിതമായിരുന്നു ഇഷ്ടവിഷയം.
ശുദ്ധഗണിതത്തില്‍ കാര്യമായ വിദഗ്ദ്ധശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടര്‍ച്ചാഭിന്നകങ്ങള്‍ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളില്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞന്‍ ജി.എച്ച്. ഹാര്‍ഡിയുടെ അഭിപ്രായത്തില്‍ ഗോസ്, ഓയിലര്‍, കോച്ചി, ന്യൂട്ടണ്‍, ആര്‍ക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുള്‍പ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.
1920 ഏപ്രില്‍ 26-ന് ക്ഷയരോഗബാധയെത്തുടര്‍ന്ന് 32-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. രാമാനുജന്റെ 125-ആം ജന്മവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.
Comments are closed.