DCBOOKS
Malayalam News Literature Website

പ്രേംചന്ദിന്റെ ജന്മവാര്‍ഷികദിനം

ആധുനിക ഹിന്ദി-ഉര്‍ദ്ദു സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു പ്രേംചന്ദ്. 1880 ജൂലൈ 31-ന് വാരണാസിയിലെ ലംഹി ഗ്രാമത്തിലായിരുന്നു ജനനം. ധന്‍പത് റായ് എന്നായിരുന്നു യഥാര്‍ത്ഥ നാമം.മര്യാദ്, മാധുരി, ജാഗരണ്‍ ഹംസ് എന്നീ മാസികകളുടെ പത്രാധിപനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഉര്‍ദ്ദു ഭാഷയിലാണ് രചന നടത്തിയിരുന്നത്.

സെമീന്ദാര്‍മാരുടെയും മുതലാളിമാരുടെയും ചൂഷണത്തിനെതിരെ പോരാടുന്നതിനായി പ്രേംചന്ദ്ര് എന്ന തൂലികാനാമം സ്വീകരിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും കഷ്ടപ്പാടുകളുടെ യഥാര്‍ത്ഥ ചിത്രീകരണമാണ് പ്രേംചന്ദിന്റെ രചനകള്‍. രൂക്ഷമായ ആക്ഷേപഹാസ്യശൈലിയാണ് ഇതിനായി അദ്ദേഹം സ്വീകരിച്ചത്. ഗോദാന്‍, ഗബന്‍, സേവാസദന്‍ തുടങ്ങിയ നോവലുകള്‍ ഉപന്യാസ ചക്രവര്‍ത്തി എന്ന പേര് ഇദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. 16 നോവലുകളും മുന്നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. 1936 ഒക്ടോബര്‍ എട്ടിന് വാരണാസിയില്‍ വെച്ച് അന്തരിച്ചു.

Comments are closed.