DCBOOKS
Malayalam News Literature Website

കേശവദേവിനെ ഓർക്കുമ്പോൾ…

സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു. മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്ന അദ്ദേഹം അധികാരിവര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് കേശവദേവ്  ജനിച്ചത്. മലയാളത്തിന്റെ വിശ്വോത്തര സാഹിത്യകാരന്മാരില്‍ ഒരാളാണ് പി കേശവദേവ്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ കഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെ അദ്ദേഹം തന്റെ കൃതികളിലൂടെ തുറന്നുകാട്ടി. അനീതിക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ നിരന്തരം കലഹിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യര്‍ ഓരോ രചനകളിലും ഉണ്ടായിരുന്നു. മനുഷ്യ സ്‌നേഹിയായ ഒരു കഥാകാരന്‍ കൂടിയായിരുന്ന അദ്ദേഹം അധികാരിവര്‍ഗ്ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. എതിര്‍പ്പിന്റെ ശബ്ദത്തിലൂടെ അദ്ദേഹം സാമ്പ്രാദായക തിന്മകള്‍ക്കെതിരെ പോരാടി. അദ്ദേഹത്തിന്റെ രചനകള്‍ക്ക്് ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും വിഷയമാവുകയും സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യര്‍ കഥാപാത്രങ്ങളാക്കുകയും ചെയ്തു.

ഓടയില്‍ നിന്ന്,ഭ്രാന്താലയം, അയല്‍ക്കാര്‍, ഞൊണ്ടിയുടെ കഥ, കണ്ണാടി, പങ്കലാക്ഷിയുടെ ഡയറി, രണ്ടമ്മയും ഒരു മകനും, വെളിച്ചം കേറുന്നു, എനിക്കും ജീവിക്കണം എന്നീ നോവലുകളും അന്നത്തെ നാടകം, ഉഷസ്സ്, കൊടിച്ചി, ഒരു രാത്രി, റെഡ് വളണ്ടിയര്‍, ഭവാനിയുടെ ബോധധാര, മലക്കറിക്കാരി, പങ്കന്‍പിള്ളയുടെ കഥ, ഉണര്‍വ്വ്, ഘോഷയാത്ര തുടങ്ങിയ ചെറുകഥകളും നാടകകൃത്ത്, മുന്നോട്ട, പ്രധാനമന്ത്രി, ഞാനിപ്പൊ കമ്യൂണിസ്റ്റാവും, ചെകുത്താനും കടലിനുമിടയില്‍, കേശവദേവിന്റെ നാടകങ്ങള്‍ തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഓടയില്‍ നിന്ന് എന്ന നോവല്‍ സിനിമ ആക്കിയിട്ടുണ്ട്.

1983 ജൂലൈ 1ന് അദ്ദേഹം അന്തരിച്ചു.

പി.കേശവദേവിന്റെ കൃതികള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.