DCBOOKS
Malayalam News Literature Website

ഒ. ഹെൻറിയുടെ ജന്മവാര്‍ഷികദിനം

O. Henry
O. Henry

ഒ. ഹെൻറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരനാണ് വില്യം സിഡ്‌നി പോര്‍ട്ടര്‍. 1862 സെപ്റ്റംബര്‍ 11ന് നോര്‍ത്ത് കരോളിനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഒ. ഹെൻറിയുടെ ചെറുകഥകള്‍ അവയുടെ നര്‍മ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനു സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങള്‍ക്കും ഏറെ പ്രശസ്തമാണ്.

ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകള്‍ കാബേജസ് ആന്‍ഡ് കിങ്‌സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഒരു നോവലിനോട് അടുത്തുനില്‍ക്കുന്നു എന്ന് പറയാന്‍ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം. ദി ഗിഫ്റ്റ് ഓഫ് ദില മജൈ, ദി ലാസ്റ്റ് ലീഫ്, എ റിട്രീവ് ഇന്‍ഫര്‍മേഷന്‍, ദി കോപ് ആന്റ് ദി ആന്‍തം, ആഫ്റ്റര്‍ ട്വന്റി ഇയേഴ്‌സ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. 1910 ജൂണ്‍ അഞ്ചിന് ഒ. ഹെൻറി അന്തരിച്ചു.

Comments are closed.