നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്‌ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം. 1962-ല്‍ ബഹിരാകാശ സഞ്ചാരിയായി നാസ തെരഞ്ഞെടുത്തു. 1966-ല്‍ യു.എസ് ബഹിരാകാശ വാഹനമായ ജെമിനി-8-ന്റെ പൈലറ്റായി നിയമിക്കപ്പട്ടു.
1969 ജൂലൈ 16-നാണ് അമേരിക്ക മൂന്ന് യാത്രികരുമായി അപ്പോളോ 2 ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ജൂലൈ 20-ന് അപ്പോളോയിലെ സഞ്ചാരിയായിരുന്ന നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരായിരുന്നു ആംസ്‌ട്രോങ്ങിന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍. ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരു വ്യക്തിക്ക് ഇതൊരു ചെറിയ കാല്‍വയ്പ്പും മനുഷ്യവര്‍ഗ്ഗത്തിന് ഒരു വലിയ കുതിച്ചു ചാട്ടവുമാണ് എന്നാണ്. 2012 ഓഗസ്റ്റ് 25-ന് നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു.
Comments are closed.