DCBOOKS
Malayalam News Literature Website

എന്‍.കെ ദാമോദരന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്നു എന്‍.കെ. ദാമോദരന്‍. ആറന്മുളയ്ക്കടുത്ത് ളാകയില്‍ 1909 ഓഗസ്റ്റ് 3-ന് അദ്ദേഹം ജനിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി വാരികയില്‍ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു സംഘാടകന്‍കൂടി ആയിരുന്നു എന്‍.കെ. ദാമോദരന്‍. തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സമിതി അധ്യക്ഷന്‍, ആശാന്‍ അക്കാദമിയുടെ സെക്രട്ടറി, എസ്.എന്‍. കള്‍ച്ചറല്‍ സൊസൈറ്റി ഉപദേശകസമിതി അംഗം,1969-ല്‍ നടന്ന മൂലൂര്‍ ജന്മശതാബ്ദി ആഘോഷപരിപാടിയുടെ സൂത്രധാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കവിത, ഉപന്യാസം, വിവര്‍ത്തനം, എഡിറ്റിങ് എന്നീ വിവിധ മേഖലകളിലായി നിരവധി സംഭാവനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കേരളസാഹിത്യമാണ് ആദ്യ കൃതി. എന്നാല്‍ വിവര്‍ത്തനത്തിലാണ് എന്‍.കെ. തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്. കവിതയിലൂടെയാണ് സാഹിത്യരംഗത്തു പ്രവേശിച്ചതെങ്കിലും കുസുമാര്‍ച്ചന (1944) എന്നൊരു പദ്യകൃതി മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ഗ്രന്ഥങ്ങള്‍, സ്മരണികകള്‍, സുവനീറുകള്‍, പത്രമാസികകള്‍ എന്നിവ എഡിറ്റ് ചെയ്യുന്നതില്‍ എന്‍.കെ. ദാമോദരന്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യവിജ്ഞാനകോശം എന്നിവയ്ക്കുവേണ്ടിയും ലേഖനങ്ങള്‍ എഴുതി.1996 ജൂലൈ 25-ന് തിരുവനന്തപുരത്തുവെച്ചായിരുന്നു അന്ത്യം.

Comments are closed.