മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായിരുന്നു മലയാറ്റൂർ. ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ഓരോ കഥയും അനുഭവാവിഷ്‌കാരത്തിന്റെ വൈവിധ്യംകൊണ്ട് അവിസ്മരണീയമാകുന്നു. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ മലയാറ്റൂർ രാമകൃഷ്ണന്റെ കൃതികൾക്ക് മലയാളികളുടെ മനസിൽ അതിവേഗം ഇടം നേടാനായി. അവ മലയാളികൾക്ക് പുതിയൊരു ലോകം സമ്മാനിച്ചു.
മലയാറ്റൂര്‍ രാമകൃഷ്ണന്‍ (1927-1997)
മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്‍പാത്തിയില്‍ ജനിച്ചു. 1955ല്‍ മട്ടാഞ്ചേരിയില്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ ഐഎഎസ് ലഭിച്ചു. സബ് കലക്ടര്‍, കലക്ടര്‍, വകുപ്പ് മേധാവി, ഗവണ്‍മെന്റ് സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാനും എംഡിയും, റവന്യൂ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 1981 ഫെബ്രുവരിയില്‍ ഐഎഎസ്സില്‍ നിന്ന് രാജിവച്ചു. ഏഴു വര്‍ഷക്കാലം മലയാറ്റൂര്‍ രാമകൃഷ്ണന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. മലയാറ്റൂരിന്റെ ഇരുപതിലധികം കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും നേടിയിട്ടുണ്ട്. 1997 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ : ഡോക്ടര്‍ വേഴാമ്പല്‍, യന്ത്രം, യക്ഷി, പൊന്നി, ദ്വന്ദ്വയുദ്ധം, മൃദുലപ്രഭു, രക്തചന്ദനം , അമൃതംതേടി, അനന്തയാത്ര, സ്വരം, മൃതിയുടെ കവാടം, ആറാംവിരല്‍, നെട്ടൂര്‍മഠം, വേരുകള്‍, ശിരസ്സില്‍ വരച്ചത്
ചെറുകഥ : ബ്രിഗേഡിയര്‍ കഥകള്‍, ബ്രിഗേഡിയറും പെണ്‍മറുകും, ബ്രിഗേഡിയറുടെ തിരിച്ചുവരവ്, അതിരില്‍ പൂത്തുനിന്ന മരങ്ങള്‍, ഹംസനും വത്സനും, കേസ് ഡയറികള്‍, ബ്രിഗേഡിയറും പാപ്പരാസികളും, കഥകള്‍-മലയാറ്റൂര്‍
സ്മരണ : സര്‍വ്വീസ് സ്റ്റോറി–എന്റെ ഐ.എ.എസ്. ദിനങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം
Comments are closed.