എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം
1939 നവംബര്‍ 22-ന് പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലായിരുന്നു എം.പി.നാരായണപിള്ളയുടെ ജനനം. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ദില്ലിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിനോക്കി. പിന്നീട് ദേശീയ ആസൂത്രണ കമ്മീഷനിലും ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌സ് റിവ്യുവിവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണവിഭാഗം തലവന്‍, മക്ഗ്രാഹില്ല് ലോകവാര്‍ത്തകളുടെ ഇന്ത്യന്‍ ലേഖകന്‍, മിനറല്‍ ആന്റ് മെറ്റല്‍സ് റിവ്യു പത്രാധിപര്‍, ഏഷ്യന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ട്രയല്‍’ എന്ന മലയാളം വാരികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.
എം.പി.നാരായണപിള്ളയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.