കെ.പി.എസ്. മേനോന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കെ.പി.എസ് മേനോന്‍. 1898 ഒക്ടോബര്‍ 18-ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് അദ്ദേഹം ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജിലും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലുമായിരുന്നു അദ്ദേഹത്തിന്റെ ഉന്നതപഠനം.
1922 ലെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുനേടിയ കെ.പി.എസ് മേനോന്‍ ഭരത്പൂര്‍ സംസ്ഥാനത്തിന്റെ ദിവാനായും, തിരുച്ചി ജില്ലാ മജിസ്‌ട്രേറ്റായും ജോലി നോക്കിയിരുന്നു.ശ്രീലങ്കയിലെയും ഖൈബര്‍-പഖ്തൂണ്‍ഖ്വായിലെ വിദേശകാര്യ ഉദ്യോഗസ്ഥനായും, പിന്നീട് സ്വതന്ത്ര ഭാരതത്തിന്റെ അംബാസിഡറായി സോവിയറ്റ് യൂണിയന്‍(1952-61), ചൈന എന്നീ രാജ്യങ്ങളില്‍ ഭാരതത്തെ പ്രതിനിധീകരിയ്ക്കുകയും ചെയ്തു. സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദേശകാര്യവകുപ്പു സെക്രട്ടറിയുമായിരുന്നു മേനോന്‍. അദ്ദേഹത്തിന്റെ പുത്രനായ കെ.പി.എസ് മേനോന്‍ ജൂനിയര്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനും ചൈനയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുമായിരുന്നു. രാജ്യം പദ്മഭൂഷണ്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം കൃതികള്‍ കെ.പി.എസ് മേനോന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് മെനി വേള്‍ഡ്‌സ്. 1982 നവംബര്‍ 22-ന് കെ.പി.എസ് മേനോന്‍ അന്തരിച്ചു.
Comments are closed.