ജൂള്‍സ് വെര്‍ണെയുടെ ജന്മവാര്‍ഷികദിനം
വിഖ്യാതനായ ഫ്രഞ്ച് നോവലിസ്റ്റായിരുന്നു ജൂള്‍സ് വെര്‍ണെ. 1828 ഫെബ്രുവരി 8-ന് ഫ്രാന്‍സിലെ നാന്റീസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശാസ്ത്രവിഷയങ്ങളും സാഹസികതയും ഇതിവൃത്തമാക്കിയുള്ള ജൂള്‍സ് വെര്‍ണെയുടെ കൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെട്ടിട്ടുള്ളതാണ്. ട്വന്റി തൗസന്റ് ലീഗ്‌സ് അണ്ടര്‍ ദി സീ, എ ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്ത്, എറൗണ്ട് ദ വേള്‍ഡ് ഇന്‍ എയ്റ്റി ഡേയ്‌സ് മുതലായവയാണ് ജൂള്‍സ് വെര്‍ണെയുടെ പ്രധാന കൃതികള്‍.
ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെ മുന്‍പുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ വ്യക്തിയായിരുന്നു ജൂള്‍സ് വെര്‍ണെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളില്‍ മൂന്നാം സ്ഥാനം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ ചില കഥകളെ അവലംബമാക്കി സിനിമകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഹ്യൂഗോ ജേണ്‍സ്ബാക്കിനും എച്ച്.ജി വെല്‍സിനുമൊപ്പം ശാസ്ത്രകഥകളുടെ പിതാവ് എന്നും ജൂള്‍സെ വെര്‍ണെയെ വിശേഷിപ്പിക്കാറുണ്ട്. 1905 മാര്‍ച്ച് 24-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments are closed.