DCBOOKS
Malayalam News Literature Website

ജിം കോര്‍ബറ്റിന്റെ ജന്മവാര്‍ഷികദിനം

Jim Corbett
Jim Corbett

സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500ല്‍ ഏറെയായിരുന്നു.

1875 ജൂലൈ 25ന് കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലായിരുന്നു ജിം കോര്‍ബറ്റിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1955-ല്‍ കെനിയയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്റെ സ്മരണാര്‍ഥമാണ്.

Comments are closed.