DCBOOKS
Malayalam News Literature Website

ഗോപാലകൃഷ്ണ ഗോഖലയുടെ ജന്മവാര്‍ഷിക ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (മേയ് 9, 1866 ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തില്‍ രത്‌നഗിരി ജില്ലയിലുള്ള കോട്‌ലകില്‍ 1866 മേയ് 9ന് ജനിച്ചു.ധ1പ വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സ്‌കൂള്‍ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി. സര്‍വന്റ്‌സ് ഓഫ് ഇന്‍ഡ്യാ സൊസൈറ്റി എന്ന സംഘടന അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹ്യപരിഷ്‌കരണത്തിനും ഗോഖലെ ഊന്നല്‍ നല്‍കി. ലക്ഷ്യം നേടാനുള്ള പ്രയാണത്തില്‍ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.

1866 മെയ് 9ന് പഴയ ബോംബെ പ്രസിഡന്‍സി സംസ്ഥാനത്തില്‍ ഒരു ചിത്പവന്‍ ബ്രാഹ്മീണകുടുംബത്തിലാണ് ഗോഖലെ ജനിച്ചത്. വളരെ ദരിദ്രമായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്, എന്നിരിക്കിലും നല്ല ഒരു ജോലി ലഭിക്കുന്നതിനുവേണ്ടി മെച്ചപ്പെട്ട വിദ്യാഭ്യാസം ഗോഖലേക്കു നല്‍കുവാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. 1884 ല്‍ പ്രശസ്തമായ എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്നും ഗോഖലെ ബിരുദം സമ്പാദിച്ചു. അക്കാലഘട്ടത്തില്‍ ബിരുദം കരസ്ഥമാക്കിയ അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഗോഖലെ. ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഭാഗമായി പാശ്ചാത്യ ചിന്തകരായ ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍, എഡ്മണ്ട് ബുര്‍ക്കെ തുടങ്ങിയവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായി.ധ2പ ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരേ ഗോഖലെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു ഗോഖലെ.

മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവായി ഗോഖലെ അറിയപ്പെടുന്നു. 1912 ല്‍ ഗാന്ധിയുടെ ക്ഷണപ്രകാരം ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ഗാന്ധിക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴികാട്ടിയായത് ഗോഖലെ ആണെന്ന ഗാന്ധി തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗാന്ധി തന്റെ ഗുരുവിനെ കണ്ടെത്തിയത് ഗോഖലെയില്‍ ആയിരുന്നു. ഗോഖലേയുടെ നല്ല ഗുണങ്ങള്‍ ഗാന്ധിജിയെ അദ്ദേഹത്തിന്റെ ആരാധകനാക്കി.ധ8പ പാശ്ചാത്യരുടെ സംസ്‌കാരത്തോടുള്ള ഗോഖലെയുടെ അടുപ്പം ഗാന്ധിജിക്ക് താല്‍പര്യമില്ലായിരുന്നു, അതുകൊണ്ടാവണം ഗോഖലെയുടെ സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയില്‍ ഗാന്ധി അംഗമായിരുന്നില്ല.ധ9പ പാകിസ്താന്റെ പിതാവ് എന്നറിയപ്പെടുന്ന മുഹമ്മദാലി ജിന്നയുടേയും മാര്‍ഗ്ഗദര്‍ശിയായി ഗോഖലെ കണക്കാക്കപ്പെടുന്നു. ജിന്നയെ മുസ്ലിം ഗോഖലെ എന്നുവരെ വിളിച്ചിരുന്നു. ഗോഖലെയുടെ ചിന്തകള്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ആഗാഖാനും തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിന്റെ അവസാന നാളുകളില്‍ ഗോഖലെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളം യാത്രകള്‍ നടത്തിയിരുന്നു. 1912 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്ക് സന്ദര്‍ശിച്ചു. സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞുമാറാന്‍ കഴിയുമായിരുന്നില്ല. 19 ഫെബ്രുവരി 1915 ന് തന്റെ 49 ആമത്തെ വയസ്സില്‍ ഗോഖലെ അന്തരിച്ചു.

Comments are closed.