ഗംഗുഭായ് ഹംഗലിന്റെ ജന്മവാര്‍ഷികദിനം
ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്ന ഗംഗുബായ് ഹംഗല്‍ 1913 മാര്‍ച്ച് 5ന് കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ ഒരു സാധാരണ കര്‍ഷകന്റെ മകളായി ജനിച്ചു. ഹുബ്ലിയിലെ പ്രാദേശിക സംഗീതാധ്യാപകരായ എച്ച് കൃഷ്ണാചാര്യ, ദത്തോപാന്ത് ദേശായി തുടങ്ങിയവരായിരുന്നു ആദ്യഗുരുക്കന്മാര്‍. കിരാന ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് അബ്ദുള്‍ കരീം ഖാനുമായുള്ള കണ്ടുമുട്ടലാണ് ദീര്‍ഘവും നിരന്തരവുമായ സംഗീത പഠനത്തിലേക്ക് നയിച്ചത്.
യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ നിന്നും പൊരുതി സംഗീതലോകത്ത് തന്റേതായ ഒരു സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഹനഗല്‍ 2006ല്‍ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ാം വാര്‍ഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്. നന്നാ ബടുകിന ഹാദു ( ദ് സോങ് ഓഫ് മൈ ലൈഫ് ) ആണ് ആത്മകഥ.
2002ല്‍ പത്മവിഭൂഷണ്‍, 1973ല്‍ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971ല്‍ പത്മഭൂഷണ്‍, 1962ല്‍ കര്‍ണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009 ജൂലൈ 21ന് അവര്‍ അന്തരിച്ചു.
Comments are closed.