DCBOOKS
Malayalam News Literature Website

ദാദാഭായ് നവറോജിയുടെ ജന്മവാര്‍ഷികദിനം

 

Dadabhai Naoroji
Dadabhai Naoroji

ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു.

1824 സെപ്റ്റംബര്‍ നാലിന് മുംബൈയിലായിരുന്നു ജനനം. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച നവറോജി മുംബൈയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ സ്‌കൂളിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം (1892-1895). ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ച ആദ്യ ഏഷ്യക്കാരനും.

ദാദാഭായ് നവറോജി നിരവധി തവണ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇന്ത്യയെ ഇന്ത്യാക്കാര്‍ തന്നെ ഭരിക്കണമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് നവറോജിയായിരുന്നു. ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടണ്‍ ചോര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് എഴുതിയ ‘പോവെര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ എന്ന കൃതി ഏറെ പ്രശസ്തമാണ്.

Comments are closed.