അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15-ന് ജനിച്ചു. ബാല്യകാലത്തു തന്നെ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി. അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസ്യവും നടത്തി. 1918 മുതല്‍ ചവറ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ മലയാളം മുന്‍ഷിയായി ജോലി ചെയ്തു.
പ്രതാപരുദ്രകല്യാണം എന്ന നാടകത്തിന്റെ പരിഭാഷയാണ് കുറുപ്പിന്റെ ആദ്യരചന. 1894-ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാന്‍ ആരംഭിച്ചത്. 1894 മുതല്‍ മലയാളി പത്രത്തില്‍ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായതു 1907ലാണ്. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. കുംഭനാസവധം, ഗന്ധര്‍വ്വവിജയം (ആട്ടക്കഥകള്‍), മീനകേതനചരിതം (നാടകം), പ്രഭുശക്തി (ഖണ്ഡകാവ്യം), തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം (തര്‍ജ്ജമകള്‍), ശ്രീഗണേശപുരാണം, മാര്‍ക്കണ്ഡേയപുരാണം, കുവലയാശ്വീയം (കിളിപ്പാട്ടുകള്‍), ചാണക്യശതകം, രാമചന്ദ്രവിലാസം (മഹാകാവ്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1931 നവംബര്‍ 6-ന് അന്തരിച്ചു.
Comments are closed.