DCBOOKS
Malayalam News Literature Website

‘ബിഞ്‌ജെ’; ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സ് ഗ്രന്ഥം

ഗോത്രഷാമനികതയെയും പുരാവൃത്തങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണ് ഇന്ദുമേനോന്റെബിഞ്‌ജെ‘.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / Textകറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

കുറിച്ച്യര്‍, ബെട്ടക്കുറുബര്‍, മുള്ളുക്കുറുബര്‍, കാടര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, ഇരുളര്‍, കാണി, റാവ്ളേർ, തച്ചനാടൻ എന്നിങ്ങനെയുള്ള കേരളീയ ഗോത്രങ്ങളെക്കുറിച്ച് സമഗ്രമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ചരിത്രം, സാമൂഹ്യജീവിതം, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, മരണാനന്തരജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍ തുടങ്ങിയ ഘടകങ്ങളിലെല്ലാം ഗോത്രജനത പുലര്‍ത്തുന്ന വ്യതിരിക്തതകള്‍ പ്രതിപാദിക്കുന്നതിനൊപ്പം തലമുറകള്‍ വാമൊഴിയിലൂടെ കൈമാറിയ കഥകള്‍, പാട്ടുകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍എന്നിവയൊക്കെയും ഈ കൃതിയില്‍ പരാമൃഷ്ടങ്ങളാകുന്നു. ഒപ്പം മാന്ത്രിക-താന്ത്രിക വിദ്യകള്‍വഴി അതീന്ദ്രിയ സ്വത്വങ്ങളെ ആവാഹിക്കുന്ന ഷാമനികമായ ചടങ്ങുകളെക്കുറിച്ചും വിശദമായി പഠിക്കുന്ന ഈ പുസ്തകം ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.