DCBOOKS
Malayalam News Literature Website

പ്രോക്‌സി വോട്ടിങ്: ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

പ്രതീകാത്മകചിത്രം

ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന (പ്രോക്‌സി വോട്ടിങ്) ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് വോട്ടു ചെയ്യാനുള്ള സാഹചര്യം അടുത്തുവന്നിരിക്കുകയാണ്. ബില്ല് ഇനി രാജ്യസഭയും പാസാക്കേണ്ടതുണ്ട്.

പ്രവാസിമലയാളിയായ ഡോ. വി.പി ഷംഷീര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പകരക്കാരെക്കൊണ്ടു വോട്ടു ചെയ്യിക്കുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

 

 

 

Comments are closed.