ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനു നാമനിർദേശങ്ങൾ ക്ഷണിച്ചു

കൊച്ചി; ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനായി (ബിഎൽബിഎ)ഇപ്പോള്‍ അപേക്ഷിക്കാം. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കാണ് അംഗീകാരം. ജൂലൈ 09 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.
ഓൺലൈൻ ഫോം പൂരിപ്പിച്ചോ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഇമെയിൽ അയച്ചൊ നാമനിർദേശം അയയ്ക്കാം. സ്വയം നൽകുന്ന നാമനിർദ്ദേശം സ്വീകരിക്കുന്നതല്ല. ആർക്കും നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പൊതു നാമനിർദേശ രീതിയാണ് ഒരുക്കിയിരിക്കുന്നത്. മൂല്യനിർണയ പ്രക്രിയയ്ക്കു ശേഷം, ടാറ്റാ ട്രസ്റ്റ്സ് പാരാഗ് ഇനിഷ്യേറ്റീവ് ഡിസംബറിൽ വിജയികളെ പ്രഖ്യാപിക്കും.
Comments are closed.