DCBOOKS
Malayalam News Literature Website

ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനു നാമനിർദേശങ്ങൾ ക്ഷണിച്ചു

ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റിവ് നൽകുന്ന ബിഗ് ലിറ്റിൽ ബുക്ക് അവാർഡിനായി (ബിഎൽബിഎ)ഇപ്പോള്‍ അപേക്ഷിക്കാം. ബാല സാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾ കണ്ടെത്തുന്നതിനായി രൂപീകരിക്കപ്പെട്ട ബിഎൽബിഎ വര്‍ഷംതോറും രചയിതാവിന്റെ വിഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഷയിലുള്ള സൃഷ്ടിക്കാണ് അവാർഡ് നൽകി വരുന്നത്. ഈ വർഷം മലയാള ഭാഷയിൽ നിന്നുള്ള രചനയ്ക്കാണ് അംഗീകാരം. ജൂലൈ 09 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.

ഓൺലൈൻ ഫോം പൂരിപ്പിച്ചോ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഇമെയിൽ അയച്ചൊ നാമനിർദേശം അയയ്ക്കാം. സ്വയം നൽകുന്ന നാമനിർദ്ദേശം സ്വീകരിക്കുന്നതല്ല. ആർക്കും നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന പൊതു നാമനിർദേശ രീതിയാണ് ഒരുക്കിയിരിക്കുന്നത്. മൂല്യനിർണയ പ്രക്രിയയ്ക്കു ശേഷം, ടാറ്റാ ട്രസ്റ്റ്സ് പാരാഗ് ഇനിഷ്യേറ്റീവ് ഡിസംബറിൽ വിജയികളെ പ്രഖ്യാപിക്കും.

1. നാമനിർദ്ദേശം

നിങ്ങൾക്ക് രണ്ട് രീതിയിൽ നാമനിർദ്ദേശം സമർപ്പിക്കാൻ കഴിയും വെബ്സൈറ്റിൽ ഉള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച് നേരിട്ട് സമർപ്പിക്കാം അല്ലെങ്കിൽ ഫോം ഡൌൺലോഡ് ചെയ്തത് പൂരിപ്പിച്ച ശേഷം സ്കാൻ ചെയ്തത് ഞങ്ങൾക്ക് ഇമെയിൽ വഴി അയക്കാം. ഇ-മെയിൽ അയക്കേണ്ട വിലാസം hello@biglittlebookaward.in.

ഈ പുരസ്കാരത്തിന് ഞങ്ങൾ പൊതു നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. പക്ഷെ സ്വയം നാമനിർദ്ദേശം സമർപ്പിക്കാൻ അനുവദിക്കുന്നതല്ല. ഒരാൾക്ക് പരമാവധി മൂന്ന് എഴുത്തുകാരുടെയും മൂന്ന് ചിത്രകാരുടെയും പേരുകൾ നാമനിർദ്ദേശം ചെയ്യാൻ കഴിയും.

2 തിരഞ്ഞെടുപ്പ്

നാമനിർദ്ദേശം അവസാനിച്ചതിനുശേഷം, ബന്ധപ്പെട്ട ജൂറികളുമായി കൂടിയാലോചിച്ച് നാമനിർദ്ദേശം ചെയ്ത പട്ടികയിൽ നിന്ന് ഒരു നീണ്ട പട്ടിക (Longlist) തയ്യാറാക്കും. പിന്നെ നീണ്ട പട്ടികയിൽ നിന്നുള്ള എഴുത്തുകാരുടെയും ചിത്രകാരുടെയും പുസ്തകങ്ങൾ അതാതു പ്രസാധകരിൽ നിന്ന് ശേഖരിക്കും. രണ്ടു മുതൽ മൂന്ന് മാസങ്ങൾക്കുള്ളിൽ ജൂറി സ്വതന്ത്രമായി എഴുത്തുകാരുടെയും ചിത്രകാരുടെയും ഒരു ചുരക്കപ്പട്ടിക (ഷോർട്ട്ലിസ്റ്റ്/shorlist) തയ്യാറാക്കും. അതിൽപിന്നെ ജൂറി കൂടിയാലോചിച്ച് വിജയികളെ തിരഞ്ഞെടുക്കും.

3. വിജയികൾ

ടാറ്റ ട്രസ്റ്റിന്റെ പാരാഗ് സംരംഭം പുരസ്കാര വിജയികളെ ഡിസംബറിൽ പ്രഖ്യാപിക്കും.

വിശദവിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ 

നാമനിർദ്ദേശങ്ങൾ നേരിട്ട് സമർപ്പിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.