നന്മയും ഭക്തിയും ചേരുന്ന ബൈബിള്‍ കഥകള്‍
ബൈബിള്‍ പഴയ നിയമം പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരമാണ് ബൈബിള്‍ കഥകള്‍; ദാവീദും ഗോലിയാത്തും മറ്റു കഥകളും. പ്രൊഫ. സാം പനംകുന്നേല്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ കഥാപുസ്തകം കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടിയുള്ളതാണ്. ഡി സി മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് സുനില്‍ കുമാര്‍ എം റ്റിയാണ്.
ബൈബിളിലെ പഴനിയമഭാഗത്തുനിന്നും ഇതിവൃത്തം സ്വീകരിച്ച് മലയാളത്തനിമയുടെ നിറഭേദങ്ങള്‍ ചാലിച്ച് രചിച്ച മൂന്ന് ചെറുകഥാസമാഹാരങ്ങളാണിത്. ആദാമിന്റെ സന്തതികള്‍, യാക്കോബിന്റെ മക്കള്‍, ദാവീദിന്റെ സിംഹാസനം എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായാണ് രസകരവും വായനാപ്രദവുമായ കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂലകഥയുടെ ആത്മീയചൈതന്യവും ശോഭയും അറ്റുപോകാതെയുള്ള കഥപറച്ചില്‍ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.
നന്മയും ഭക്തിയും ചേരുന്ന ഈ ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് ബൈബിളിനെ അടുത്തറിയാനും ഒപ്പം ഗുണപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കപ്പെടുന്നതാണ്.
Comments are closed.