DCBOOKS
Malayalam News Literature Website

ഭൂപേന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

ദില്ലി: അസമില്‍ പൗരത്വബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി അമേരിക്കയിലുള്ള ഭൂപെന്‍ ഹസാരികയുടെ ഏകമകന്‍ തേജ് ഹസാരിക വ്യക്തമാക്കി. തന്റെ പിതാവിന്റെ പേര് പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും തേജ് പ്രസ്താവനയില്‍ പറയുന്നു.

ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ഹസാരികക്ക് മരണാനന്തര ബഹുമതിയായാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചത്. 1967- 72 കാലഘട്ടത്തില്‍ അസമില്‍ സ്വതന്ത്ര എം.എല്‍.എയായിരുന്നു ഹസാരിക. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് ഗുവാഹത്തിയില്‍ നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2011-ലായിരുന്നു ഭൂപേന്‍ ഹസാരികയുടെ മരണം.

Comments are closed.