കേരളത്തിന്റെ ഉറക്കം കെടുത്തിയ പമ്മന്റെ രണ്ട് നോവലുകൾ , ഭ്രാന്തും, ചട്ടക്കാരിയും ; ഒരിക്കൽ കൂടി ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !
പ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം, പക്ഷെ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം – അതുമാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവള്‍ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള്‍ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത് .മലയാളത്തിന്റെ ഹാരോള്‍ഡ് റോബിന്‍സ് ആയ പമ്മന്റെ അതിപ്രശസ്ത രചന.
കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെണ്‍കുട്ടി അവള്‍ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവള്‍ക്കുചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാര്‍ഡിന്റെതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുന്‍പിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.
ദൂരത്തു നിന്നും തേര്‍ട്ടിടു ഡ്ണിന്റെ ഷൂളംവിളി. അടുപ്പിച്ചടുപ്പിച്ച് രണ്ടെണ്ണം. പിന്നെ അല്പം കഴിഞ്ഞ് ഒരു നീണ്ട വിളി. അതാണ് അടയാളം. ഞാന്‍ ഇസ്തിരി ഇട്ടുകൊണ്ടിരുന്ന ഉടുപ്പ് ഒരു വശത്തേക്ക് മാറ്റിവച്ചുകൊണ്ട് ജനലില്‍ക്കൂടി എത്തിവലിഞ്ഞു നോക്കി. ദൂരത്തായി കടലുപോലെ പരന്നുകിടക്കുന്ന നീലാകാശത്ത് ഏതോ ഭൂതത്താന്‍ പുകവലിച്ചുവിടുമ്പോലെ കറുത്തുതടിച്ച പുകച്ചുരുളുകള്‍ ഉരുണ്ടുരുണ്ട് കയറുന്നത് കാണാമായിരുന്നു. ഇസ്തിരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാത്ത താമസം മമ്മിയുടെ ‘ജൂലി….’ എന്ന വിളി കേട്ടു.
പുസ്തകങ്ങൾ ഒന്നിച്ച് 99 രൂപയ്ക്ക് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.