‘ഭ്രാന്തന് സ്തുതി’ ; പ്രൊഫ.ടി.ജെ. ജോസഫിന്റെ പുതിയ പുസ്തകം
‘അറ്റുപോകാത്ത ഓര്‍മ്മകള്‍ ‘എന്ന ആത്മകഥയ്ക്ക് ശേഷം പ്രൊഫ.ടി.ജെ.ജോസഫ് എഴുതിയ പുതിയ പുസ്തകമാണ് ‘ഭ്രാന്തന് സ്തുതി’. പുസ്തകത്തെക്കുറിച്ച് ടി.ജെ.ജോസഫ്
ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുക എന്നത് ജീവിതത്തില്‍ അവശേഷിക്കുന്ന ഒരു
ബാധ്യതയായി കണ്ടിട്ടാണ് ഒരു തരത്തില്‍ അറ്റുപോകാത്ത ഓര്‍മ്മകള്‍ എഴുതി പൂര്‍ത്തീകരിച്ചത്. അതിനുശേഷം എന്തെങ്കിലും എഴുതണം എന്ന് സ്വപ്‌നേപി നിരൂപിച്ചിരുന്നില്ല.
എന്നാല്‍ ആത്മകഥയുടെ വായനക്കാരില്‍ ചിലര്‍ എന്നെ വിളിക്കുകയും എഴുത്ത് തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ വീണ്ടും എന്തെങ്കിലും എഴുതിയാലോ എന്ന
ആഗ്രഹം സ്വാഭാവികമായി ഉടലെടുത്തു. ആദ്യം കുറച്ച് കഥകള്‍; പിന്നീട് ഒരു നോവല്‍. അതിനുവേണ്ടി കുറച്ച് യാത്രകള്‍. അങ്ങനെ വിചാരിച്ചിരുന്നപ്പോഴാണ് കോവിഡ് മഹാമാരി എല്ലാവരെയും ഓടിച്ച് വീട്ടില്‍ കയറ്റിയത്.
ആത്മകഥ എഴുതാന്‍വേണ്ടി ഉഴുതു മറിച്ചിട്ടസ്മരണകളില്‍ ചിലത് അവിടവിടെ കിടന്ന് തല പൊക്കി നോക്കുന്നതിനെ തീരെ അവഗണിക്കാന്‍ മനസ്സുവന്നില്ല. അവയൊക്കെ
ഇപ്പോഴും എന്നില്‍ ചിരിയും കരച്ചിലും ഉണര്‍ത്താന്‍പോന്ന സുന്ദരാനുഭവങ്ങളാണ്. അതില്‍ ചിലത് പൊടിതട്ടിയെടുത്ത് ലളിതവായനയ്ക്കായി നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. ഒപ്പം അല്പം കാലികവിശേഷങ്ങളും. അല്പം ചിരിയും അതിനോടടുത്ത ചിന്തയും. അത്രമാത്രം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.