മലയാളി വായനക്കാരെ ഏറെക്കാലം രതിയുടെ വ്യാമോഹഭരിതമായ ഒരു കുടുക്കിൽ കെട്ടിയിട്ട പമ്മന്റെ രണ്ട് പുസ്തകങ്ങൾ , ‘ഭ്രാന്ത് ‘, ‘ചട്ടക്കാരി’ ; ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് !
മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍. ഒരു കാലത്ത് പമ്മന്‍റെ നോവലുകള്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. മലയാള വായനാസംസ്കാരത്തെ പൈങ്കിളി വാരികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടൊ അത്രയും തന്നെ പമ്മന്‍റെ എഴുത്തുകള്‍ മലയാള വായനയെ സ്വാധീനിച്ചിരുന്നു.
പ്രസിദ്ധമായ മേലപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം പക്ഷേ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുകുട്ടിതിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത ലോകമറിഞ്ഞതോടെ പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന- ഭ്രാന്ത്.
അത്രയും കാലം കൈകാര്യം ചെയ്തിരുന്ന പരിചിത കഥാലോകങ്ങളില്‍ നിന്നും വഴിവിട്ടു നടന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു പമ്മന്റെ “ചട്ടക്കാരി”. ലൈംഗികതയുടെ അതിപ്രസരം കാരണം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുള്ള
മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കിയ എഴുത്തുകാരൻ പമ്മന്റെ രണ്ട് പുസ്തകങ്ങൾ , ‘ഭ്രാന്ത് ‘, ‘ചട്ടക്കാരി’ ; ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് ! ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്കും സ്വന്തമാക്കാം !
പുസ്തകങ്ങൾ ഒന്നിച്ച് 99 രൂപയ്ക്ക് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.