DCBOOKS
Malayalam News Literature Website

‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം- പരിണാമത്തിന്റെ തെളിവുകള്‍’; ഇപ്പോള്‍ വാങ്ങൂ 30% വിലക്കുറവില്‍

ഡാര്‍വിന്‍സ് റൊട്ട്‌വെയ്‌ലര്‍ എന്ന വിളിപ്പേരുള്ള വിഖ്യാത പരിണാമശാസ്ത്രജ്ഞനും നാസ്തികചിന്തകനുമായ പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പരിണാമശാസ്ത്രസംബന്ധമായ വിഖ്യാതരചനയാണ് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍( The Greatest Show On Earth The Evidence For Evolution). തോമസ് ഹക്‌സിലിക്കു ശേഷം ഡാര്‍വിന്റെ ഏറ്റവും കരുത്തനായ വക്താവായി പരിഗണിക്കപ്പെടുന്ന ഡോക്കിന്‍സ് പരിണാമസംബന്ധിയായ നിരവധി ബെസ്റ്റ് സെല്ലറുകളുടെ കര്‍ത്താവാണ്.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’ 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍   ലഭ്യമാക്കിയിരിക്കുന്നത്. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 40% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.

ഭൂമിയില്‍ ജീവജാലങ്ങളുടെ വികാസപരിണാമങ്ങള്‍ മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ശാസ്ത്രസമൂഹവും ഇന്നുവരെ പൊതുസമൂഹവും ഇന്നുവരെ ഒരു ധാരണയിലെത്തിച്ചേര്‍ന്നിട്ടില്ല. 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ ഒറിജിന്‍ ഓഫ് സ്പീഷീസിലൂടെ മുന്നോട്ടുവച്ച ആശയത്തിന് അനുകൂലമായ തെളിവുകള്‍ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയില്‍നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയുടെയും യുക്തമായ വസ്തുതകളുടെ വെളിച്ചത്തില്‍ ഖണ്ഡിക്കുകയും ചെയ്യുകയാണ് ഡോക്കിന്‍സ്. ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം, തന്മാത്രാജീവശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളില്‍ക്കൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.

ജീവശാസ്ത്രത്തിലുള്ള അടിസ്ഥാന വിജ്ഞാനം ഈ പുസ്തകം ആവശ്യപ്പെടുന്നുണ്ട്. അമിത ലളിതവത്കരണം ശാസ്ത്രഗഹനതയ്ക്ക് പരുക്കേല്പിക്കുമെന്നതിനാല്‍ ഇതില്‍ അസ്വാഭാവികതയില്ല.  എങ്കിലും കുട്ടികള്‍ക്കുപോലും അനായാസം വായിച്ചുപോകാവുന്നതാണ് ഈ പുസ്തകം. സി.രവിചന്ദ്രന്‍ തര്‍ജ്ജമ നിര്‍വ്വഹിച്ചിരിക്കുന്ന ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം-പരിണാമത്തിന്റെ തെളിവുകള്‍ എന്ന കൃതി ഇപ്പോള്‍ വാങ്ങൂ 30% വിലക്കുറവില്‍.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.