ജനാധിപത്യപരീക്ഷണത്തിന്റെ ഏഴു ദശാബ്ദങ്ങള്‍ക്ക് ഒരു ആമുഖം: എഴുത്തനുഭവം പങ്കുവെച്ച് അഡ്വ.വി.എന്‍.ഹരിദാസ്
ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധി പത്യ അനുഭവങ്ങള്‍ ഒട്ടുമേ ചെറുതല്ല. ജനാധിപത്യത്തിന്റെ ഭിന്ന വിഭാഗങ്ങളിലും ഭാവങ്ങളിലും ഉണ്ടായ അനുഭവങ്ങളെ വിശദമായി പഠിക്കേണ്ടതുണ്ട്
ഡിസി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളില്‍ ഒന്നായ ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവങ്ങള്‍ എഴുത്തുകാരന്‍ അഡ്വ.വി.എന്‍.ഹരിദാസ് പങ്കുവയ്ക്കുന്നു
ഇന്ത്യന്‍ ഭരണഘടനയിലെ ചില ആശയങ്ങളെ പ്രത്യേകിച്ചും നിരന്തരം വിമര്‍ശിക്കപ്പെടുകയും പലപ്പോഴും ഭര്‍ത്സിക്കപ്പെടുകയും ചെയ്യുന്ന മതനിരപേക്ഷത, സംവരണം, ന്യൂനപക്ഷാവകാശങ്ങള്‍, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഞാനെന്റെ പഠനം തുടങ്ങുന്നത്. കോളേജ് വിദ്യാഭ്യാസക്കാലത്തെ പരീക്ഷയെ മുന്‍നിര്‍ത്തിയുള്ള പഠനവും പിന്നീട് ഒരു ഹൈക്കോടതി അഭിഭാഷകന്‍ എന്ന തൊഴിലിന്റെ ഭാഗമായി അന്നന്ന് മുന്നില്‍ വരുന്ന കേസുകളുടെ ഭാഗമായുള്ള വായനകളും നേരത്തേ പറഞ്ഞ ആശയങ്ങളെ വിപുലമായി മനസ്സിലാക്കുന്നതിന് തീര്‍ത്തും അപര്യാപ്തമായിരുന്നു. വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള വായന മറ്റു ഭരണഘടനാ അനുച്ഛേദങ്ങള്‍ക്കും സങ്കല്പനങ്ങള്‍ക്കും വികസിക്കുകയും പടരുകയും ചെയ്തു. 2016-ല്‍ തുടങ്ങിയ പരിശ്രമം ആണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ എത്തിനില്ക്കുന്നത്. ഇതും സമ്രഗവും പൂര്‍ണ്ണവുമല്ല എന്ന തിരിച്ചറിവോടെയുള്ള താല്‍ക്കാലികമായ ഒരു വിരാമം.
ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധി പത്യ അനുഭവങ്ങള്‍ ഒട്ടുമേ ചെറുതല്ല. ജനാധിപത്യത്തിന്റെ ഭിന്ന വിഭാഗങ്ങളിലും ഭാവങ്ങളിലും ഉണ്ടായ അനുഭവങ്ങളെ വിശദമായി പഠിക്കേണ്ടതുണ്ട്. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യന്‍ ജനാധിപത്യപരീക്ഷണങ്ങളില്‍, ജീവിതത്തില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ
പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തില്‍ ഇവിടുത്ത നീതിന്യായ സംവി
ധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരേമാന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുന്‍നിര്‍ത്തി ആലോചിക്കാനാണു ശ്രമിക്കുന്നത്.
1950-2019 കാലഘട്ടങ്ങളിലെ സുപ്രധാന വിധിന്യായങ്ങള്‍ പരിശോധിക്കുകയും അവ
യോട് ബന്ധപ്പട്ട ഭരണഘടനാ അനുച്ഛേദങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യുക എന്നതാണ് ലളിതവും ലഘുവുമായ മാര്‍ഗ്ഗം. ഭരണഘടനയിലെ അനുച്ഛേദങ്ങളെയും അതില്‍ വരുന്ന പ്രധാനപ്പെട്ട വിധിന്യായങ്ങളെയുംകുറിച്ച് ഒരു സാമാന്യധാരണ നല്കുന്നതിന് അതു സഹായിക്കും. പക്ഷേ, അതൊട്ടും തൃപ്തികരമായ ഒരു മാര്‍ഗ്ഗമായിരുന്നില്ല. കാരണം നമ്മള്‍ പരിശോധിക്കുന്ന വിഷയത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെയും സങ്കീര്‍ണ്ണതകളെയും വെളിവാക്കാന്‍ അത് ഒട്ടുമേ പര്യാപ്തമായ ഒരു മാര്‍ഗ്ഗമല്ല. കേവലമായ പൊതുവിജ്ഞാനത്തിനപ്പുറത്ത് ഈ മേഖലയില്‍ നടക്കുന്ന ജ്ഞാനാന്വേഷണങ്ങളെയും സംവാദങ്ങളെയും പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശ്യത്തെക്കൂടി മുന്‍നിര്‍ത്തിയാണ് വിഷയാടിസ്ഥാനത്തിലുള്ള ഒരു പരിചരണം സ്വീകരിച്ചത്.
Comments are closed.