ഇന്ത്യന്‍ ഭരണഘടന: ചരിത്രവും വര്‍ത്തമാനവും, സെമിനാര്‍ 27ന്
ഇന്ത്യന്‍ ഭരണഘടന: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ തൃശ്ശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ(27 നവംബര്‍ 2021). വൈകുന്നേരം 3.30ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന സെമിനാര്‍ കേരള നിയമസഭാ സ്പീക്കര്‍ അഡ്വ. എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഡ്വ.വി.എന്‍.ഹരിദാസിന്റെ ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ടി.സത്യനാരായണന്‍, ഡോ.വി.ജി. ഗോപാലകൃഷ്ണന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, ഡോ.പി.എം.ആരതി, ഡോ.കെ.പി.എന്‍. അമൃത, അഡ്വ.വി.എം. ശ്യാംകുമാര്‍, അഡ്വ.വി.എന്‍ ഹരിദാസ്, അഡ്വ.വിനീത്കുമാര്‍ എന്നിവര്‍ സെമിനാറിന്റെ ഭാഗമാകും.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന പുസ്തകമാണ് ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. ഇന്ത്യന്‍ജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ പുസ്തകം വിശദമായി രേഖപ്പെടുത്തുന്നു. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യൻ ജനാധിപത്യ അനുഭവങ്ങൾ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യൻ ജനാധിപത്യപരീക്ഷണങ്ങളിൽ, ജീവിതത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻ നിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
Comments are closed.