‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ ഇന്ന് അഡ്വ.വി.എന്‍.ഹരിദാസ്
1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന പുസ്തകമാണ് 'ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം'
ഡി സി ബുക്‌സ് ബുക്ക്മാര്‍ക്ക് വീഡിയോ സീരീസില്‍ ഇന്ന് (23 സെപ്റ്റംബര്‍ 2021) ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍
അഡ്വ.വി.എന്‍.ഹരിദാസ് സംസാരിക്കുന്നു. വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും പങ്കെടുക്കാം.
1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന പുസ്തകമാണ് ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. ഇന്ത്യന്‍ജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ പുസ്തകം വിശദമായി രേഖപ്പെടുത്തുന്നു. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യൻ ജനാധിപത്യ അനുഭവങ്ങൾ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യൻ ജനാധിപത്യപരീക്ഷണങ്ങളിൽ, ജീവിതത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻ നിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.
Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu
Comments are closed.