DCBOOKS
Malayalam News Literature Website

സ്ത്രീകള്‍ പരസ്പരം ബഹുമാനിക്കാന്‍ പഠിക്കണം; ഭാഗ്യലക്ഷ്മി

സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന സ്ത്രീകള്‍ പോലും പരസ്പരം ബഹുമാനിക്കുന്ന രീതീ പിന്തുടരുന്നവരല്ലെന്ന് സാമൂഹിക പ്രവര്‍ത്തകയും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ എങ്കിലും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാത്തിടത്ത് ആരുടെ ബഹുമാനമാണ് ചോദിച്ചു വാങ്ങേണ്ടതെന്നും ഭാഗ്യലക്ഷമി കുട്ടിച്ചേര്‍ത്തു. നിര്‍ഭയ രാത്രിയില്‍ യാത്ര ചെയ്തത് എന്തിനെന്ന ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം ലജ്ജാവഹമാണെന്ന് ഭാഗ്യലക്ഷമി പറഞ്ഞു.

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റ വനിതാ സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഭാഗ്യലക്ഷ്മി.
സ്വയം ശാക്തീകരിക്കുന്നത്തിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ സംരക്ഷണം ഒരു പരിധി വരെ ഉറപ്പാക്കാന്‍ കഴിയും. ഇതിലൂടെ സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ഒരുക്കിയ സുരക്ഷ പദ്ധതികളുടെ ഭാഗമാകാനും സ്ത്രീകള്‍ക്ക് സാധിക്കുമെന്നും ഭാഗ്യലക്ഷമി പറഞ്ഞു. പീഡനങ്ങള്‍ക്ക് ഒരു പരിധിവരെ സമൂഹം നിശബ്ദരായി കൂട്ടുനില്‍ക്കുകയാണ്. ബോധവത്കരണം ബാല്യം മുതല്‍ ലിംഗദേദമന്യേ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

 

Comments are closed.