DCBOOKS
Malayalam News Literature Website

ഭഗവത്ഗീത ഗാന്ധിക്കും ഗോഡ്‌സെയ്ക്കും ഇഷ്ട്‌പ്പെട്ട പുസ്തകം: എൻ ഇ സുധീർ

കോഴിക്കോട്: ഗാന്ധിക്കും ഗോഡ്‌സെയ്ക്കും ഇഷ്ട്‌പ്പെട്ട പുസ്തകം ഭഗവത്ഗീതയാണെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഇ എന്‍ സുധീര്‍. ‘വായന തന്നെ ജീവിതം’ എന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം തുടര്‍ന്ന് വായനയുടെ വ്യത്യസ്തങ്ങളായ തലങ്ങളെക്കുറിച്ചും ഓരോ കാലഘട്ടത്തിലും മാറുന്ന വായനയുടെ രീതികളെപ്പറ്റിയും സംസാരിച്ചു. ഒരുപാട് പുസ്തകങ്ങളുള്ള ഈ ലോകത്ത് വായിക്കാനായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക വളരെ പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മരിക്കുകയല്ലേ ഒന്ന് മറിച്ച് നോക്കാം’ എന്ന തന്റെ കവിത ചൊല്ലിക്കൊണ്ട് വി മുസഫര്‍ അഹമ്മദ് കോവിഡ് മഹാമാരികാലത്തെ വായനയെക്കുറിച്ച് സംസാരിച്ചു. വായന എന്നത് ഒരു തൊഴില്‍ ജന്യരോഗമാണ്. പക്ഷെ നിത്യജീവിതത്തില്‍ അത് ജീവിതജന്യരോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള തന്റെ പ്രചോദനം തന്നെ വായനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രമറിഞ്ഞാല്‍ വായന എളുപ്പമാവുമെന്ന് ഇ സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. വായനയില്‍ ഗൂഗിളിന് മുമ്പും ശേഷവും വന്ന മാറ്റങ്ങളെക്കുറിച്ചും സെഷനില്‍ സംവദിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.