പോയവാരത്തെ പുസ്തകവിശേഷങ്ങള്‍
മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് രണ്ടാം സ്ഥാനത്ത്. മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ നഷ്ടപ്പെട്ട നീലാംബരി, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്നിവയും കഴിഞ്ഞ വാരം വിപണി കീഴടക്കിയ കൃതികളില്‍ ഉള്‍പ്പെടുന്നു.
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രകഥ പറഞ്ഞ മനു എസ് പിള്ളയുടെ ദന്തസിംഹാസനം, കെ.ആര്‍. മീരയുടെ ആരാച്ചാര്‍, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നിവയും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.
ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക് കൃതി ബാല്യകാലസഖി, നടനും എംപിയുമായ ഇന്നസെന്റിന്റെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ രചനകളില്‍ ഉള്‍പ്പെടുന്നു.
Comments are closed.