DCBOOKS
Malayalam News Literature Website

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ‘മീശ’ ഒന്നാമത്

സമകാലിക കഥാസാഹിത്യത്തിലെ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ കൃതികളായ മീശയും അപ്പനുമാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ വാങ്ക്, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്നിവയാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികള്‍.

കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനംടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍മാധവിക്കുട്ടിയുടെ എന്റെ കഥ എന്നിവ ആദ്യപട്ടികയില്‍ ഇടംപിടിക്കുന്നു.

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍മനു എസ് പിള്ളയുടെ ചരിത്രാഖ്യാനമായ ദന്തസിംഹാസനം,അസീം താന്നിമൂടിന്റെ കാണാതായ വാക്കുകള്‍, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്നിവയും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങളാണ്.

Comments are closed.