പോയവാരത്തിലെ മലയാളിയുടെ പ്രിയവായനകള്‍
വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , മലയാള നോവല്‍സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടി ഖസാക്കിന്റെ ഇതിഹാസം– ഒ വി വിജയന്‍, തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ മനു എസ് പിള്ളയുടെ ദന്തസിംഹാസനം, നൃത്തം ചെയ്യുന്ന കുടകള്‍– എം മുകുന്ദന്‍ , ആല്‍കെമിസ്റ്റ്– പൗലോ കൊയ്‌ലോ, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ദീപാ നിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍– ബെന്യാമിന്, രാമനുണ്ണി കെ.പി യുടെ ദൈവത്തിന്റെ പുസ്തകം എന്നിവയാണ് പോയവാരം ആദ്യത്തെ പത്തില്‍ ഇടംപിടിച്ചത്.
പാലക്കാടൻ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങൾ അടങ്ങിയ പി കണ്ണന്‍കുട്ടിയുടെ നോവൽ ഒടിയന്‍, കുട നന്നാക്കുന്ന ചോയി– എം മുകുന്ദന്‍, ശശി തരൂര്‍ എഴുതിയ ഇരുളടഞ്ഞ കാലം– ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, ചക്ലിയരുടെയും ഗൗണ്ടര്‍മാരുടെയും കഥ പറയുന്ന പെരുമാള്‍ മുരുകന്റെ കീഴാളന്‍, മാധവിക്കുട്ടിയുടെ എന്റെ കഥ, സ്മാരകശിലകള്‍– പുനത്തില്‍ കുഞ്ഞബ്ദുള്ള, എസ്.കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ, എ.പി.ജെ അബ്ദുല്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, കെ.ആര്‍ മീരയുടെ ഭഗവാന്റെ മരണം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചവയാണ്.
Comments are closed.