പോയവാരം മലയാളിയുടെ പ്രിയപുസ്തകങ്ങള്‍
അധ്യാപിക ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതിയായ ഒറ്റമരപ്പെയ്ത്താണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് തൊട്ടുപിന്നില്‍.എസ് ഹരീഷിന്റെ നോവലായ മീശ, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതിയായ ചരിത്രവ്യക്തികള്‍,വിചിത്രസംഭവങ്ങള്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യ പട്ടികയില്‍ പെടുന്നു.
ടി.പി.രാജീവന്റെ ഏറ്റവും പുതിയ നോവലായ ക്രിയാശേഷം, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയായ വിരലറ്റം, നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം,ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍, ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
മാധവിക്കുട്ടിയുടെ നീര്‍മ്മാതളം പൂത്തകാലം, പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം, ഡി.സി നോവല്‍ പുരസ്കാര ജേതാവായ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, പെരുമ്പടവം ശ്രീധരന്റെ പ്രശസ്ത കൃതി ഒരു സങ്കീര്‍ത്തനം പോലെ എന്നീ കൃതികളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞവ.
Comments are closed.