മലയാളിയുടെ പ്രിയ പുസ്തകങ്ങള്‍
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ രചിച്ച ആല്‍ക്കെമിസ്റ്റാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന കൃതിയാണ് തൊട്ടുപിന്നില്‍.പി.കെ. സജീവ് രചിച്ച പുതിയ കൃതി ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം, എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്നീ കൃതികളാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്.
ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, നമ്പി നാരായണന്റെ ആത്മകഥ ഓര്‍മ്മകളുടെ ഭ്രമണപഥം, റോബര്‍ട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്,ഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്നീ കൃതികളും തൊട്ടുപിന്നിലുണ്ട്.
എക്ഹാര്‍ട് ടൊളെയുടെ ഈ നിമിഷത്തില്‍ ജീവിക്കു, എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ മഞ്ഞ്, മാധവിക്കുട്ടിയുടെ നീര്‍മ്മാതളം പൂത്തകാലം, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ഉണ്ണി ആറിന്റെ ഒരു ഭയങ്കര കാമുകന്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.
Comments are closed.